വിശേഷ ദിവസങ്ങള്‍

ഉത്സവം

മകരമാസത്തിലാണ് പ്രധാന ഉത്സവം. ഉത്രം ആറാട്ടായി വരുന്ന രീതിയില്‍ എട്ടുദിവസത്തെ ഉത്സവമാണിത്. ആറാം ദിവസമായിരിക്കും ഉത്സവ ബലി.

ധ്വജപ്രതിഷ്ഠാ ദിനം

ഇടവ മാസം രണ്ടാം തീയതിയാണ് ധ്വജ പ്രതിഷ്ഠാ ദിനമായി ആചരിക്കുന്നത്. അന്നേ ദിവസം ശനിദോഷ നിവാരണത്തിനായി മഹാ ശനീശ്വര പൂജയും കലശവും നടത്തിപ്പോരുന്നു.

ഉത്രം വായന

എല്ലാ മലയാളമാസത്തിലെയും ഉത്രം നാളില്‍ അയ്യപ്പ ഭാഗവത പാരായണവും തുടര്‍ന്ന് അന്നദാനവും നടത്തപ്പെടുന്നു. ഭക്തജനങ്ങള്‍ക്ക് ഉത്രം വായന നടത്തുവാന്‍ അവസരമുണ്ട്. ഇതിനായി മുന്‍കൂട്ടി ബുക്കുചെയ്യുവാന്‍ താത്പര്യപ്പെടുന്നു,

മീന ഭരണി

മീനഭരണി ദിവസം വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി വാരനാട് ദേവി ക്ഷേത്രത്തിലേയ്ക്ക് കുംഭകുടം എഴുന്നെള്ളിയ്ക്കാറുണ്ട്. കുംഭകുടം ഏടുക്കണമെന്നാഗ്രഹിയ്ക്കുന്ന ഭക്തജനങ്ങള്‍ വെള്ളിമുറ്റം ദേവസ്വത്തില്‍ മുന്‍കൂട്ടി ബുക്കുചെയ്യേണ്ടതാണ്.

രാമായണമാസാചരണം

കര്‍ക്കിടകമാസത്തില്‍ എല്ലാദിവസവും രാവിലെ ഭാഗവത പാരായണവും വൈകിട്ട് രാമായണ പാരായണവും നടത്തിപ്പോരുന്നു. ഈ ദിവസങ്ങളില്‍ ക്ഷേത്രത്തിനുള്ളില്‍ രാവിലെ ഗണപതി ഹോമവും വൈകിട്ട് ഭഗവതിസേവയും നടത്താറുണ്ട്.

മണ്ഡലപൂജ

വൃശ്ചികം ഒന്നുമുതല്‍ നാല്‍പ്പത്തിയൊന്നു ദിവസം നീളുന്ന മണ്ഡലക്കാലത്ത് ദിവസവും ഭജനയും പുരാണപാരായണവും നടത്തിപ്പോരുന്നു. അവസാനദിവസം രാത്രി പന്ത്രണ്ടുമണിയോടെ അയ്യപ്പന്‍ പാട്ടോടുകൂടിയ ആഴി പൂജയും ഉണ്ടായിരിയ്ക്കും.

മകരവിളക്ക്

മകരവിളക്ക് ദിനത്തിലെ പ്രധാന വഴിപാടാണ് നെയ്യഭിഷേകം. രാവിലെ ഏഴുമണിവരെ മാത്രമെ നെയ്യഭിഷേകം ഉണ്ടായിരിയ്ക്കൂ.

ശിവരാത്രി

ശിവരാത്രി ദിവസം പ്രധാന ഉപദേവതയായ പരമേശ്വരന് വിശേഷാല്‍ പൂജകള്‍ നടത്തിപ്പോരുന്നു.