പുനരുദ്ധാരണം

അടുത്തകാലത്ത് ക്ഷേത്ര ശ്രീകോവിലിന്റെ ജീര്‍ണ്ണാവസ്ഥ ബോദ്ധ്യപ്പെട്ട ക്ഷേത്ര ഭരണസമിതി ഭക്തജനഹിതം മാനിച്ച് നടത്തിയ അഷ്ടമംഗല പ്രശ്‌നം ചിന്തിച്ചതില്‍ ക്ഷേതത്തിന്റെ ശ്രീകോവിലിന്റെ ജീര്‍ണ്ണാവസ്ഥ ദേവചൈതന്യത്തെ ബാധിയ്ക്കാതിരിയ്ക്കന്‍ ക്ഷേത്ര ജീര്‍ണ്ണോദ്ധാരണം നടത്തി അഷ്ടബന്ധ നവീകറണകലശത്തോടെയുള്ള പുണ്യചടങ്ങുകള്‍ നിര്‍വ്വഹിയ്ക്കപ്പെടണമെന്ന് നിര്‍ദ്ദേശമുണ്ടായി

ദേവഹിതമനുസരിച്ച് താന്ത്രിക ശ്രേഷ്ഠന്മാരുടെയും തച്ചു ശാസ്ത്ര വിദഗ്ധരുടെയും ക്ഷേത്രശില്പികളുടെയും മേല്‍നോട്ടത്തില്‍ ദേവന്റെ ക്ഷേത്ര ശ്രീകോവില്‍ കൃഷ്ണശിലയില്‍ ശില്പചാരുതയോmeടെ പുന:നിര്‍മ്മിച്ചുകഴിഞ്ഞു. 2017 ജൂണ്‍ 28 മുതല്‍ ജൂലൈ 8 വരെ (1192 മിഥുനം 14 മുതല്‍ 24 വരെ) പുന:പ്രതിഷ്ഠയും സഹസ്രകലശവും നിര്‍വ്വഹിയ്ക്കപ്പെടുന്നതിനുള്ള ഒരുക്കങ്ങളിലാണ്‌. ഉദ്ദേശം 75 ലക്ഷത്തിലധികം രൂപ മേല്‍ചേര്‍ത്ത പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവരുമെന്നാണ്‌ കണക്കാക്കപ്പെട്ടിട്ടുള്ളത്. ഭക്തജങ്ങളുടെ നിര്‍ലോഭമായ സഹകരണം ഇതിലേയ്ക്കായി പ്രതീക്ഷിയ്ക്കുന്നു. ക്ഷേത്ര ചടങ്ങുകളോടനുബന്ധിച്ച് ഭക്തജങ്ങള്‍ക്ക് ശനിദോഷ നിവാരണത്തിനായി സഹസ്രകലശം, ശനീശ്വരപൂജ തുടങ്ങിയ വഴിപാടുകളിലും ലക്ഷദീപത്തിലും പ്രത്യേകമായി പങ്കെടുക്കുന്നതിന്‌ അവസരം ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തില്‍ നേരിട്ട് എത്തിചേര്‍ന്ന് ഈ ഉദ്യമത്തില്‍ പങ്കുചേരുവാന്‍ കഴിയാത്തവര്‍ക്ക് ക്ഷേത്രത്തിന്റെ ബാങ്ക് അക്കൌണ്ടില്‍ പണം നിക്ഷേപിച്ച് സംഭാവനകളും വഴിപാടുകളൂം ഭഗവത്‌സന്നിധിയില്‍ എത്തിയ്ക്കുവാനും അവസരമുണ്ട്.

നിങ്ങളുടെ വിലയേറിയ സംഭാവനകള്‍