പൂമുഖം

ചേര്‍ത്തലത്താലൂക്കിലെ അതിപുരാതനമായ ദേവാലയങ്ങളില്‍ ഒന്നാണ് വെള്ളിമുറ്റം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം. ചേര്‍ത്തല അരൂക്കുറ്റി പ്രധാന പാതയില്‍ ഒറ്റപ്പുന്നയില്‍ നിന്നും അല്‍പം വടക്ക് പാതയുടെ പടിഞ്ഞാറുവശം സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ഈശ്വരവിശ്വാസികളെ ഒന്നടങ്കം ഈതി ബാധകളൊന്നും കൂടാതെ സുഭദ്രമായ ജീവിതം നയിക്കുവാന്‍അനുഗ്രഹവര്‍ഷംചൊരിഞ്ഞുനില്‍ക്കുന്നു.

ഭൂതനാഥനായ ശ്രീധര്‍മ്മശാസ്താവ് ഭക്തജനങ്ങളുടെ ശനിദോഷനിവാരകനാണല്ലോ? ശനിയില്‍ മെയ്യും മനസ്സും മങ്ങി നരകയാതന അനുഭവിയ്ക്കുന്നവര്‍ക്ക് പിഴയ്ക്കാത്ത ആശ്വാസമാണ് വെള്ളിമുറ്റത്ത് ശ്രീ ധര്‍മ്മശാസ്താവ്. ശനിയാഴ്ചകളില്‍ ഇവിടെയെത്തി ആരാധനകള്‍ നടത്തി ആശ്വാസം തേടുന്ന ഭക്തജനങ്ങളുടെ തിരക്ക് ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നു.